അമ്പലപ്പുഴ:ആലപ്പുഴ സംസ്കൃതി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യകൾ വയലാർ അനുസ്മരണത്തോടു കൂടി ഒക്ടോബർ 27 നു സമാപിക്കും. ഇടശ്ശേരി, എ. അയ്യപ്പൻ, വയലാർ രാമവർമ്മ എന്നിവരുടെ ഓർമ്മകളും നവരാത്രി ആഘോഷ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ സംഘടിപ്പിച്ച12 ദിവസം നീണ്ടു നിന്ന സർഗ്ഗാത്മക പരിപാടികൾക്കാണ് സമാപനമാകുന്നത്. സമാപന ദിനത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ പ്രഭാഷണവും ,സംസ്കൃതി സെക്രട്ടറി എച്ച്. സുബൈർ ആമുഖാവതരണവും നടത്തും. തുടർന്ന് ആലപ്പി ഋഷികേശ് നയിക്കുന്ന സർഗ്ഗ സംഗീതം പരിപാടിയിൽ ഗായകരായ കെ.വി. പ്രകാശ്, എ.ടി. മുരളീധരൻ, ഇഷിക പ്രസാദ്, ഷെറീന സത്താർ എന്നിവർ അണിനിരക്കും. കാവാലം ബാലചന്ദ്രൻ , ആലപ്പി ഋഷികേശ്, ആലപ്പി വിവേകാനന്ദൻ , കലാമണ്ഡലം ഗണേശൻ, പുന്നപ്ര മധു , തണ്ണീർമുക്കം സദാശിവൻ, ഹരിപ്പാട് ശാന്തകുമാരി, സീന പള്ളിക്കര ,നൂറനാട് സുകു, അമ്പലപ്പുഴ സുരേഷ് വർമ്മ, ജയചന്ദ്രൻ തകഴിക്കാരൻ ,രമേശ് മേനോൻ , മനോജ് ആർ ചന്ദ്രൻ , രാജു കഞ്ഞിപ്പാടം, ഡി.ബി. അജിത്, സി. ജീവൻ, നാസ്സർ ഇബ്രാഹിം എന്നിവർ അതിഥികളായെത്തിയ സാംസ്കാരിക സന്ധ്യയിൽ വൃന്ദ സന്തോഷിന്റെ സംഗീത ക്കച്ചേരി, സുജ സുബ്രഹ്മണ്യത്തിന്റെ വീണക്കച്ചേരി, കലാമണ്ഡലം വിൻഷ്യ, തേജാ ലക്‌ഷ്മി, റോഷ്നി മേനോൻ എന്നിവരുടെ നൃത്തം, സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളൽ, ഹരിപ്പാട് രവി പ്രസാദിന്റെ ഒറ്റയാൾ നാടകം, ചിത്രാക്ഷരങ്ങൾ തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.