
അമ്പലപ്പുഴ : മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പുറക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി മണ്ണുംപ്പുറം കോളനിയിൽ പ്രതീകാത്മകമായി റീത്ത് സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മനീഷ് എം. പുറക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ. ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി. ആർ.രജിത്ത് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് തോട്ടപ്പള്ളി മണ്ഡലം പ്രസിഡന്റ് സുനിൽ, ആർ. അനൂപ്, തോട്ടപ്പള്ളി ബാലകൃഷ്ണൻ, വിജിൻ വിജയൻ, ജവഹർ ബാലജനവേദി ജില്ലാ പ്രസിഡന്റ് ആദിത്യൻ സാനു, മനു, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് നായിഫ് നാസർ തുടങ്ങിയവർ സംസാരിച്ചു.