
അമ്പലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞു മടങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പുത്തൻ പറമ്പിൽ രവിയാണ് (56) മരിച്ചത്. തോട്ടപ്പള്ളി പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.ഭാര്യ: സിന്ധു. മക്കൾ: രാഹുൽ, രാഗേഷ്.