മുതുകുളം : മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൂന്ന് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി . ഇന്ന് മുതൽ ആശുപത്രിയിൽ വെകുന്നേരത്തെ ഒ.പി ഉണ്ടായിരിക്കില്ല .രോഗം സ്ഥിരീകരിച്ച ഡോക്ടർമാർ നിരീക്ഷണത്തിൽ പോയതോടെ നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രമേ ആശുപത്രിയിൽ ലഭ്യമാകൂ .രോഗബാധിതരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റു ജീവനക്കാരും നിരീക്ഷണത്തിൽ പോകുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റും .മൂന്ന് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഹെൽത്ത് സെന്റർ ഒരു ദിവസം പൂർണമായും അടച്ചിട്ട് അണുനശീകരണം നടത്തണമെന്നും ആവശ്യമുയർന്നു . മുതുകുളം പഞ്ചായത്ത് പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ് .രോഗം ബാധിച്ചു മൂന്ന് പേരാണ് ഇതുവരെ മരിച്ചത് .