s

മുതുകുളം : ചിങ്ങോലി ശ്രീകാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരിയിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടന്നു. അനുമോദന സമ്മേളനവും സമ്മാന വിതരണവും ക്ഷേത്ര ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.ദേവസ്വം സെക്രട്ടറി കെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.മാനേജർ എൻ.രാധാകൃഷണൻ നായർ, ജി.പി.നന്ദകുമാർ, എൻ.രാധാകൃഷ്ണപിള്ള, വി.ആശാകു മാർ, സി. കലാധരൻ പിള്ള, ജെ.ഗോപിനാഥപ്പണിക്കർ, ജി.വേണുഗോപാൽ ,എം.ആർ.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു .