
ഹരിപ്പാട്: മുതുകുളം കലാവിലാസിനി വായനശാല യുടെ 50ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള സുവനീർ 'ഗ്രാമഭാരതി 'യുടെ പ്രകാശനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എൻ. എൻ നമ്പി നിർവഹിച്ചു. എഡിറ്റർ സാം മുതുകുളം സുവനീർ കൈമാറി. വായനശാല പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. കെ പിള്ള സ്വാഗതവും ലൈബ്രേറിയൻ മിനി ജോർജ് നന്ദിയും പറഞ്ഞു.