
ഹരിപ്പാട്: നഗരസഭയിലെ കിളിക്കാക്കുളങ്ങര വെളളാന ജംഗ്ഷൻ- വാത്തുകുളങ്ങര പി.എച്ച് സെന്റർ റോഡിന്റെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 63 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മിച്ചത്. നഗരസഭചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജോൺതോമസ്, കൗൺസിലർമാരായ കെ.കെ.രാമകൃഷ്ണൻ,എം.ബി.അനിൽമിത്ര,സി.സുജാത എന്നിവർ സംസാരിച്ചു.