
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുവലിൽ വാസുദേവൻ (71) മരിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ 8 നാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്രീമതി. മക്കൾ: സുരേഷ്, മുരളി, സുജാത, സുഷമ. മരുമക്കൾ: വാസന്തി, മിനി, സന്തോഷ് കുമാർ, സുനിൽകുമാർ