ഹരിപ്പാട്: എൽ.ഡി.എഫ് സർക്കാർ സർവ്വമേഖലകളിലും അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ അഴിമതി സർക്കാരിലുളള അവിശ്വാസം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനായി ഹരിപ്പാട് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .മണ്ഡലം പ്രസിഡന്റ് കെ.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി മെമ്പർ എം.എം. ബഷീർ ,ഡി.സി.സി വൈസ് പ്രസിഡന്റുമാരായ എം.കെ.വിജയൻ, ജോൺ തോമസ് ,എസ്.ദീപു ,വിജയമ്മ പുന്നൂർമഠം ,എം.സജീവ് എന്നിവർ സംസാരിച്ചു.