
ഹരിപ്പാട് : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച " കോളാത്തു ക്ഷേത്രം -അനിൽഭവനം " റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, വാർഡ് കൗൺസിലർ എം. ബി. അനിൽ മിത്ര, കൗൺസിലർ കെ. കെ. രാമകൃഷ്ണൻ, വി. കൃഷ്ണകുമാർ വാര്യർ എന്നിവർ പങ്കെടുത്തു.