gdj

ഹരിപ്പാട്: ലോക പോളിയോ ദിനത്തോനുബന്ധിച്ചു റോട്ടറി ഇന്റർനാഷലിന്റെ എൻഡ് പോളിയോ നൗ വിളമ്പര ജാഥ ഗ്രേറ്റർ റോട്ടറി ക്ലബ്‌ നടത്തി. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ.ജോണി ഗബ്രിയേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മായ സുരേഷ് അധ്യക്ഷത വഹിച്ചു. മുൻ അസിസ്റ്റന്റ് ഗവർണർമാരായ ബി. ബാബുരാജ്, വി. മുരളീധരൻ, എം. മുരുകൻ പാളയത്തിൽ, സെക്രട്ടറി അജിത് പാരൂർ, പി. സുരേഷ് റാവു, തോമസ് ഈപ്പൻ, പ്രമോദ് ഇട്ടിക്കാട്ടിൽ, മോഹനൻ നായർ, എൻ. സന്തോഷ്‌കുമാർ, അനിൽ പ്രസാദ്, പോക്കാട്ടു രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.