മാവേലിക്കര: പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. പി.കെ. വർഗീസ് കൊടിയേറ്റി. 30ന് രാവിലെ 10.30ന് ധ്യാനം, 6.30ന് വചനശുശ്രൂഷ ഫാ.ജേക്കബ് ജോൺ കല്ലട ഉദ്‌ഘാടനം ചെയ്യും. 31ന് 7ന് കുർബാനക്ക് ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ കാർമ്മികത്വം വഹിക്കും.
മാവേലിക്കര- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് നടയ്ക്കാവ് കുരിശടിയിൽ സഹവികാരി ഫാ.ജോയിസ് വി.ജോയി കൊടിയേറ്റി. 30ന് രാവിലെ 6.30ന് കുർബാനക്ക് വികാരി ഫാ.എബി ഫിലിപ് കാർമികത്വം വഹിക്കും.