a

മാവേലിക്കര- ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷൻസ് അസോസിയേഷൻ മാവേലിക്കര താലൂക്ക് യൂണിയൻ സെക്രട്ടറി പുന്നമ്മൂട് മണ്ണങ്കരനടയിൽ ദാനബാലൻ (63) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മിനിക്ക് പരുക്കേറ്റു. ബന്ധുവിന്റെ കുഞ്ഞിന്റെ പേരീടിൽ ചടങ്ങിനായി പോകവേ കരുനാഗപ്പള്ളി മണപ്പള്ളിക്ക് സമീപത്ത് ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു അപകടം. മക്കൾ: മിഥുൻ, അമൃതദത്ത്. മരുമകൾ: രമ്യ. സംസ്കാരം പിന്നീട്.