
ചേർത്തല:നിയന്ത്റണം വിട്ട കാർ തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡിൽ മുണ്ടുചിറക്കൽ പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ശ്രീകണ്ഠമംഗലത്ത് പോയി മടങ്ങുികയായിരുന്ന കുറുപ്പംകുളങ്ങര സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കാർ കരയ്ക്ക് കയറ്റിയത്.വഴിവിളക്ക് ഇല്ലാഞ്ഞതാണ് അപകടത്തിന് കാരണമായത്.