മാവേലിക്കര : തഴക്കരയിൽ സി.പി.എം, കോൺഗ്രസ് പ്രവർത്തകരായ 35 പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗവും റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ട്രഷറർ കെ.ജി.കർത്ത, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ഏരിയ പ്രസിഡന്റ് കെ.ജി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പുതുതായി എത്തിയവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ സതീഷ് വഴുവാടി, ബി.ജെ.പി ഏരിയ ജനറൽ സെക്രട്ടറി മഹേഷ്‌ വഴുവാടി, സെക്രട്ടറി ഹരികൃഷ്ണൻ കുന്നം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.