
മാവേലിക്കര- ഹൃദയാഘാതത്തെ തുടർന്ന് മരിച്ചയാളിന് കൊവിഡ് സ്ഥിരീകരിച്ചു. ചെട്ടികുളങ്ങര കൈത വടക്ക് ചെമ്പോലിൽ വീട്ടിൽ കേശവനാചാരിയുടെയും പരേതയായ ജാനകിയമ്മാളിന്റെയും മകൻ കെ.രാധാകൃഷ്ണൻ (60) ആണ് ശനിയാഴ്ച പുലർച്ചെ 3ന് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഉഷ.