a

ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് നന്ദനത്തിൽ ബിജുകുമാർ- രഞ്ജിനി ദമ്പതികളുടെ മകൾ പത്ത് വയസുകാരി നക്ഷത്രയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സക്ക് വേണ്ടത് പത്ത് ലക്ഷം രൂപ. പെയിന്റിംഗ് തൊഴിലാളിയായ ബിജുകുമാറിന് ഇത്രയധികം പണം കണ്ടെത്തി മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയില്ല. ഇത് തിരിച്ചറിഞ്ഞ് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 18ാം വാർഡ് മെമ്പർ ബന്ദു രാജേന്ദ്രന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി ധനസമാഹരണത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

ചെട്ടികുളങ്ങര സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ നക്ഷത്ര രക്താർബുദ ബാധിതയായി ഇപ്പോൾ അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ആദ്യ ഘട്ടമായതിനാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നാണ് ഡോക്ടർമാർ പറയുന്നത്. സുമനസുകളുടെ സഹായം ലഭിക്കുന്നതിനായി ബിജുകുമാറിന്റെ പേരിൽ കരിപ്പുഴ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ-57057708811. ഐ.എഫ്.എസ്.സി കോഡ്-എസ്.ബി.ഐ.എൻ0070436. ബിജുവിന്റെ ഫോൺ നമ്പർ- 9961388637.