തുറവൂർ : ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്‌ക്കെതിരെ ഇടതു പക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ തുറവൂരിൽ നടത്തിയ ധർണ്ണ അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ.ടി.എച്ച്.സലാം അദ്ധ്യക്ഷനായി. കെ. ഉമേശൻ, അസീസ് പായിക്കാട്, കെ.വി സോളമൻ, സി.കെ.രാജേന്ദ്രൻ, ജയ്സൺ കുറ്റിപ്പുറത്ത്, എം.കെ.ജയപാൽ, ഉഷ അഗസ്റ്റിൻ, ബിന്ദു ഷാജി, അനിത ദിലീപ്, തങ്കമ്മ കുഞ്ഞുമോൾ, കൽപനാ ദത്ത്, ജയകുമാർ, ഷൺമുഖൻ എന്നിവർ സംസാരിച്ചു