ചാരുംമൂട്: ബി.ജെ.പി പാലമേൽ പഞ്ചായത്ത് വടക്ക് ഏരിയാ കമ്മറ്റിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് കഞ്ചുകോട്ടു ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് കൺവീനർ ഡി. അജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ കെ.ജി കർത്താ, നിയോജക മണ്ഡലം സെക്രട്ടറി അനിൽ പുന്നയ്ക്കകുളങ്ങര, വടക്ക് ഏരിയാ പ്രസിഡന്റ് അജിത് ശ്രീപാദം, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ആർ.രാധാകൃഷ്ണക്കുറുപ്പ്, ആർ.എസ്.എസ് ഖണ്ഡ് സേവാ പ്രമുഖ് എം.സജീവ്,വടക്കൻ ഏരിയാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, വൈസ്. പ്രസിഡന്റ് ജയചന്ദ്രൻ, സോമൻപിള്ള, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സുരേന്ദ്രൻ പിള്ള, രതീഷ്, കലേഷ്, ബാലൻ,മധു,ഗീത, പ്രകാശ് മണി, ഗംഗാധരൻ നായർ എന്നിവർ പങ്കെടുത്തു.