s

ചാരുംമൂട്: ബിജെപി ചുനക്കരയിൽ നടത്തിയ ശില്പശാല സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ചുനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര, നിയോജമണ്ഡലം സെക്രട്ടറി പ്രദിപ് കുമാർ,

പഞ്ചായത്ത് സംയോജകൻ പ്രസന്നൻ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിലീപ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ചുനക്കര പഞ്ചായത്ത് വാർഡ് മെമ്പർമാരായ സവിതാ സുധി, സ്വപ്ന,പത്മകുമാരി, നിഷാ ഉണ്ണി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.