മാന്നാർ : ജില്ലാപഞ്ചായത്തും പാണ്ടനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി പാണ്ടനാട് 8-ാംവാർഡിൽ പണികഴിപ്പിച്ച മാതൃകാ അങ്കണവാടി ജില്ലാപഞ്ചായതംഗം ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻ ജോജി പാലങ്ങാട്ടിൽ,ടി.ഡി. മോഹനൻ, എം.എസ് രാധാകൃഷ്ണൻ, ടി.എ ബെന്നികുട്ടി,മനോജ് കുമാർ, ബാബു കളത്ര,സണ്ണിപുഞ്ചമണ്ണിൽ എന്നിവർ സംസാരിച്ചു.