ചാരുംമൂട്: ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്നു വിഷമിച്ച മൂന്ന്,നാല് ക്ളാസുകളിൽ പഠിക്കുന്ന സഹോദരങ്ങൾക്ക് ടെലിവിഷൻ വാങ്ങി നൽകി ബിജെപി പ്രവർത്തകർ.പാലമേൽ പള്ളിക്കൽ ആമ്പല്ലൂർ പടീറ്റതിൽ സുധ - ശശി നമ്പതികളുടെ മക്കളായ ശിവപ്രിയ (8) ശ്യാം (9) എന്നിവർക്കാണ് ടി.വി നൽകിയത്.ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ്.ടി.പത്മനാഭൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗിരിജ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ആർ.രാധാകൃഷ്ണക്കുറുപ്പ് ,ഏരിയാ പ്രസിഡൻ്റ് പ്രകാശ് മണി, ബിജെപി ഭാരവാഹികളായ അനിൽ പുന്നയ്ക്കാകുളങ്ങര, അജിത്ത് ശ്രീപാദം, ജയചന്ദ്രൻ നമ്പൂതിരി, ഗംഗാധരൻ നായർ, രാജപ്പൻ, ആർസി ഉണ്ണിത്താൻ, ആദർശ് ലാൽ, ഗംഗാപ്രസാദ്, സന്ധ്യ എന്നിവർ പങ്കെടുത്തു.