ചേർത്തല: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആലപ്പുഴ ജില്ലയിലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌ക്കാരവും, കാർഷിക അവാർഡുകളും വിതരണം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങ് ജില്ല കളക്ടർ എ.അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേ​റ്റർ ടി.ടി.ജിസ്‌മോൻ സ്വാഗതം പറഞ്ഞു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്,സ്ഥിരം സമിതി ചെയർമാൻ കെ.കെ.അശോകൻ,യൂത്ത് പ്രോഗ്രാം ഓഫീസർ എസ്.ബി. ബീന എന്നിവർ പങ്കെടുത്തു.2018 ൽ പ്രപഞ്ചം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, ചെങ്ങന്നൂരിനും 2019 ൽ ദൃശ്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിനും യുവപ്രതിഭ പുരസ്‌കാരം ലഭിച്ചു. 2018 ൽ യുവ ക്ലബ്ബ് വിഭാഗത്തിൽ യുവ ക്ലബ്ബ് മേനാശേരി അവാർഡിനർഹമായി. 30,000 രൂപയും ഫലകവുമാണ് സമ്മാനം.കാർഷിക അവാർഡ് യൂത്ത് ക്ലബ്ബ് വിഭാഗത്തിൽ കല്ലീമേൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, തഴക്കര,പ്രഗസീവ് ക്ലബ്ബ്, തഴക്കര, ഐക്യവേദി ആർടസ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, വെൺമണി എന്നിവർക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾ ലഭിച്ചു. 5000, 3000, 2000 എന്നിവയാണ് അവാർഡ് തുക.കോ-ഓർഡിനേ​റ്റർ വിഭാഗത്തിൽ അരുൺ പ്രശാന്ത്, മുഹമ്മ, സിബിൻ രാജ്,വള്ളികുന്നം, ഗോവിന്ദ് കൃഷ്ണ ,ചുനക്കര എന്നിവർക്ക് യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു.