
മാവേലിക്കര :തെക്കേക്കര വാത്തികുളം അജീഷ് വില്ലയിൽ ശശിധരൻ നായരുടെയും കോമളത്തിന്റെയും മകൻ അജീഷ് (ബിനു-43) തായ് ലൻഡിൽ മരിച്ചു. 7 വർഷമായി തായ്‌ലൻഡിൽ ഇലക്ട്രോണിക്സ് എൻജിനിയറായിരുന്നു. വിനോദ യാത്രക്കിടെ ശനിയാഴ്ച വൈകിട്ട് വെള്ളത്തിൽ വീണ് തല കല്ലിലിടിച്ചായിരുന്നു അപകടം. സുഹൃത്തുക്കൾ മൊബൈലിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും. തിരുവനന്തപുരം ടെക്നോപാർക്കിൽ എൻജിനീയറായ പദ്മജ തമ്പിയാണ് ഭാര്യ. മകൾ: ഗൗരി പി.