s

ആലപ്പുഴ: ഇന്നലെ 332 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7725ആയി. ഇന്നലെ 312പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 497പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 21551ആയി​ .ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാർ (55), ചേർത്തല സ്വദേശി ആന്റണി ഡെനീഷ് (37) എന്നിവർ ഇന്നലെ കൊവി​ഡ് ബാധി​ച്ച് മരി​ച്ചു. ഇതോടെ മരണസംഖ്യ 102ആയി.


 ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 13,058

വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 5360

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 342

56 കേസുകൾ,35 അറസ്റ്റ്

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 56 കേസുകളിൽ 35 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്
ധരിക്കാത്തതിന് 334 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1006 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയ എട്ട് കേസുകളിലായി 54 പേർക്കെതിരെയും നടപടി എടുത്തു.