ആലപ്പുഴ: നെല്ലുസംഭരണം ഉടൻ ആരംഭിക്കുക, സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പു പാഡി ആഫീസിനു മുന്നിൽ ഇന്ന് രാവിലെ 10 മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹംആരംഭിക്കും. ആദ്യ ദിവസത്തെ സത്യഗ്രഹം ജില്ല പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം നയിക്കും. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.