ph

കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതി എസ്. എൻ വിദ്യാപീഠത്തിൽ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ മന്ദിരത്തിൽ നിരവധി കുരുന്നുകൾ അറിവിൻെ അദ്യക്ഷരം കുറിച്ചു.

സ്വാമി ശിവബോധാനന്ദ , കവി അനിൽ പനച്ചൂരാൻ, ഫാ.ജോസഫ് സാമുവൽ ,ഡോ.എസ്.ബി ശ്രീജയ എന്നിവർ വിദ്യാർത്ഥികളെ എഴുത്തിനിരുത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിന് എസ് എൻ സാംസ്കാരിക സമിതി പ്രസിഡന്റ്‌ വി. ചന്ദ്രദാസ്, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ ,ദിലിപ് കുമാർ ,സുഷമ എന്നിവർ നേതൃത്വം നൽകി.