ph

കായംകുളം :ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ഭരണ സമിതിയുടെ നിശ്ചയദാർഡ്യത്തിന് ഫലം കണ്ടു. പട്ടികജാതി കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ള കണക്ഷന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.ശ്രീദേവി നിർവഹിച്ചു. 200 ഓളം കുടുംബങ്ങൾക്കു ഇതിന്റെ പ്രയോജനം ലഭിക്കും

തീരദേശ പഞ്ചായത്തായ ഇവിടെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത്‌ വാട്ടർ അതോറിറ്റിയിൽ നിക്ഷേപിച്ച 17.5 ലക്ഷം രൂപയുടെ ഈ പദ്ധതി ഏറ്റെടുത്ത കരാറുകാരന്റെയും, ഉദ്യോഗസ്ഥരുടേയും അനാസ്ഥ കാരണം വർഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു.

ഇതിനെതിരെ പഞ്ചായത്ത്‌ ഭരണ സമിതി നിരവധി സമരങ്ങളും നടത്തി . ഒടുവിൽ പഞ്ചായത്ത്‌ പ്രസിഡന്റും അംഗങ്ങളും ആലപ്പുഴ വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എൻജിനീർ ഓഫീസ് പടിക്കൽ ഒരു ദിവസം ധർണ നടത്തി. ഇതിന്റെ ഫലമായി കരാറുകാരനെ മാറ്റി റീ ടെൻഡർ നടത്തിയതോടെയാണ് പദ്ധതി പ്രാവർത്തികമായത്.