മാന്നാർ : ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 'ആറൊഴുകട്ടെ അഴിമതി തുലയട്ടെ' എന്ന സന്ദേശവുമായി വാർഡ് തല പദയാത്ര ആരംഭിച്ചു. കുട്ടംപേരൂർ ആറിന്റെ നവീകരണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര
. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, നിയോജക മണ്ഡലം സെക്രട്ടറി രാജേഷ് ഗ്രാമം, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മോഹൻകുമാർ, മണ്ഡലം കമ്മിറ്റിയംഗം സന്തോഷ് എണ്ണയ്ക്കാട്, എന്നിവർ സംസാരിച്ചു പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഹരി ബുധനൂർ, ഹരിദാസ്, രാജേഷ് കടമ്പൂര്, സുരേഷ് ബുധനൂർ, രഞ്ചിത്ത് വടവക്കാട്, ഉല്ലാസ് കടമ്പൂർ, പ്രമോദ് കുന്നുപറമ്പിൽ, വിനു മോൻ എന്നിവർ നേതൃത്വം നൽകി.