കായംകുളം: യു.എ.ഇ കോൺസുലേറ്റ് പൂട്ടിച്ചതിനെതിരെ പ്രവാസി കോൺഗ്രസ് കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി സെക്രട്ടറി ഇ.സമീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിജു ഈസാക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന, അൻസാരി കോയിക്കലേത്ത്, എസ്. ഷംസുദ്ദീൻ, ബിജു നസറുള്ള എന്നിവർ സംസാരിച്ചു.