ആലപ്പുഴ: ആലപ്പുഴ ,കോട്ടയം ജില്ലകളിലെ ജില്ലാ തല ട്രെയിനിംഗ് സെന്റർ പൊലീസ് സേനയ്ക്ക് മുതൽക്കൂട്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്റർ മന്ദിരം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സംസ്ഥാന പ്ലാന്‍ ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ മുടക്കിലാണ് കെട്ടിടം നിർമിച്ചത് . ട്രെയിനിംഗ് ഹാൾ ,ലോബി,ഡൈനിംഗ് ഹാൾ ,അടുക്കള ,സ്റ്റോർ ,ട്രെയിനിംഗ് ആളുകൾ ക്ക് താമസിക്കാനുള്ള മുറികൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ട്രെയിനിംഗ് സെന്ററിലുള്ളത്
ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ജി .സുധാകരൻ അധ്യക്ഷത വഹിച്ചു . പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം പറഞ്ഞു
ജില്ലാ പൊലീസ് മേധാവി പി എസ് സാബു ,എ .എം. ആരിഫ് എം .പി ,നഗരസഭ ചെയർമാന്‍ ഇല്ലിക്കൽ കുഞ്ഞുമോൻ,വാർഡ് കൗൺസിലർ എ .എം .നൗഫൽ ,ഡിവൈ.എസ്. പി എൻ .ആർ .ജയരാജ് എന്നിവർ പങ്കെടുത്തു
.