ആലപ്പുഴ: അഡ്വ. എ.പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയും ഗാന്ധിയൻ ദർശന വേദിയും അനുശോചിച്ചു. അനുസ്മരണ യോഗം ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ജോൺ മാടമന അദ്ധ്യക്ഷത വഹിച്ചു. പി.ജെ.കുര്യൻ , അഡ്വ.പ്രദീപ് കൂട്ടാല , ഇ.ഷാബ്ദ്ദീൻ , ഷീല ജഗധരൻ , ജേക്കബ് എട്ടുപറയിൽ , ബി.സുജാതൻ , ആന്റണി കരിപ്പാശേരി എന്നിവർ സംസാരിച്ചു.