ഹരിപ്പാട്: സാംബവ സമുദായ ആചാര്യനും ശ്രീമൂലം പ്രജാ സഭാ അംഗവുമായിരുന്ന മഹാത്മാ കാവാരിക്കുളം കണ്ടൻ കുമാരൻ ജന്മദിന സമ്മേളനം സാംബവ മഹാ സഭാ കാർത്തികപ്പള്ളി താലൂക്ക് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് നടന്നു. സാംബവ മഹാ സഭാ താലൂക്ക് ട്രഷറർ ആർ.സദാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ.സി.ആർ. തമ്പി ഉദ്ഘാടനം ചെയ്തു. വിജയൻ കളരിക്കൽ ജന്മദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി സുഭാഷ് ചന്ദ്രൻ ബി.എസ് , ഹരിദാസ് ഹരിപ്പാട്, ശ്രീലതാ മനോഹരൻ , പി. കെ ഗോപി, ഡി.ഗോപിനാഥ് , കെ. ഗോപി , വി.കെ.രാജേഷ് കുമാർ ,ചന്ദ്രൻ ചെറുതന , ജെ. ഷാജി , ആനന്ദൻ ചേപ്പാട്, പ്രശാന്ത് പത്തിയൂർ , പ്രദീപ്, പായിപ്പാട് എന്നിവർ സംസാരിച്ചു .