
ഹരിപ്പാട്: എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു. കീം പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കും സംസ്ഥാന തലത്തിൽ 44-ാം റാങ്കും നേടിയ എസ്.പ്രണവ്, എം.ജി സർവ്വകലാശാല 'എം.എ സംസ്കൃതം (വ്യാകരണം) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പ്രിയാ നായർ, കേരള സർവകലാശാല ബി.എസ്.സി. ബയോടെക്നോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ റവീണ രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലക രാജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡി.സുഗേഷ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ആർ.വിജയകുമാർ, വി.ദീപു എന്നിവർ സംസാരിച്ചു.