ഹരിപ്പാട്: വിജയദശമി ദിനത്തിൽ അരയാകുളങ്ങര റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്റ്റാഫ് നഴ്സ് തിഷ്യ , സ്ക്രാപ്പ് മെറ്റീരിയൽസ് കൊണ്ട് മോട്ടോർ ബൈക്ക് നിർമ്മിച്ച രാഹുൽ, ബി. എസ് സി ഫിസിക്സിൽ ടി. കെ. എം. എം കോളേജ് ടോപ്പറായ ആർദ്ര , എസ്. എസ്. എൽ. സി യ്ക്കും ഹയർ സെക്കൻഡറിക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ശ്രീവിവേക് , സെക്രട്ടറി പ്രസാദ് തളിയ്ക്കൽ, ഭാരവാഹികളായ സോമൻ ആചാരി, രവീന്ദ്രൻ പിള്ള, രവീന്ദ്രനാഥക്കുറുപ്പ് , വിശ്വകുമാർ, ഭാർഗവൻ എന്നിവർ നേതൃത്വം നൽകി.