ആലപ്പുഴ: ജമാ അത്ത് കൗൺസിൽ സംസ്ഥാന ചെയർമാനും ആശ്രമം റെസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന അഡ്വ.എ.പൂക്കുഞ്ഞിന്റെ വേർപാടിൽ ആശ്രമം റെസിഡന്റ്സ് അസോസിയേഷൻ അനുശോചിച്ചു. വർക്കിംഗ് പ്രസിഡന്റ് ബി.സുജാതന്റെ അദ്ധ്യക്ഷതയിൽ കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ അനുശോചനയോഗത്തിൽ ജനറൽ സെക്രട്ടറി കെ.വി.ഗോപിനാഥൻ, റ്റി.ബി.വിശ്വനാഥൻ, പി.എ.പരീക്കുട്ടി, കെ.പി. ബേബി എന്നിവർ സംസാരിച്ചു.