ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്ന വിജയദശമിനാളിൽ അയ്യപ്പസേവാസംഘം മുല്ലയ്ക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്നദാനം )എസ്.ഡി.കോളേജ് മുൻ പ്രിൻസിപ്പൽ എ.ആർ.രാജരാജവർമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖ പ്രസിഡന്റ് വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ, കമ്മിറ്റിയംഗങ്ങളായ നാരായണൻകുട്ടി, രാജൻ, കിഷോർ, ഗോപൻ, ശ്രീകണ്ഠൻ, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. മന്ത്രി ജി.സുധാകരൻ ആശംസകൾ അറിയിച്ചു.