
അമ്പലപ്പുഴ: എസ്.എൻ ഗ്രൂപ്പിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ മികവു പുലർത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും പ്രശംസ പത്രവും വിജയദശമി ദിനത്തിൽ ചെയർമാൻ എൻ.മോഹൻദാസ് വിതരണം ചെയ്തു.കുമാരി അഞ്ജന ശിവനും നിഖില അനിയനും ഇരുപത്തി അയ്യായിരം രൂപയുടെ ക്യാഷ് അവാർഡിന് അർഹരായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ സി.പ്രദീപ്, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ജോബി, രാജൻ, എ.ഉദയൻ , വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി തോമസ് കണ്ടഞ്ചേരി , കോമന 3715 നമ്പർ ശാഖയോഗം സെക്രട്ടറി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.