vellappaly

പിന്നാക്ക സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കണം

ചേർത്തല: സംസ്ഥാനത്തെ തൊഴിൽ,വിദ്യാഭ്യാസ മേഖലകളിൽ നടപ്പാക്കുന്ന സാമ്പത്തിക സംവരണം സാമൂഹികനീതിക്ക് എതിരും കടുത്ത വിവേചനം സൃഷ്ടിക്കുന്നതുമാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിൽ ചൂണ്ടിക്കാട്ടി.

പിന്നാക്ക സമുദായങ്ങൾക്ക് ,പ്രത്യേകിച്ച് ഈഴവ/തീയ്യ/ബില്ലവ സമുദായത്തിനുള്ള വിദ്യാഭ്യാസ സംവരണം അപര്യാപ്തമാണ്. ജനസംഖ്യാനുപാതികവുമല്ല. നിലവിലുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കണം. സമുദായത്തിന് എയ്ഡഡ് മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണമെന്നും കണിച്ചുകുളങ്ങരയിൽ ചേർന്ന കൗൺസിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റ വിധിയിലും അംഗീകരിച്ചിട്ടുണ്ട്. തൊഴിൽ , വിദ്യാഭ്യാസ മേഖലകളിലെ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനയിലെ പുതിയ വകുപ്പുകൾ അസ്ഥിരപ്പെടുത്താൻ എസ്.എൻ.ഡി.പി.യോഗം ഉൾപ്പെടെയുള്ള സംഘടനകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
കേരളത്തിന്റെ ജനസംഖ്യയിൽ ഈഴവ/തീയ്യ/ബില്ലവ സമുദായം 29 ശതമാനത്തിൽ അധികം വരും. ഇതിൽ 98 ശതമാനവും ക്രിമീലെയറിൽ ഉൾപ്പെടാത്തവരാണ്. സാമ്പത്തിക സംവരണത്തിന്റെ ഗുണഭോക്താക്കൾ ജനസംഖ്യയിലെ 5 ശതമാനം മാത്രം വരുന്നവരാണ്. ഈ 5 ശതമാനത്തിന് വിദ്യാഭ്യാസ രംഗത്ത് 10 ശതമാനം സംവരണം ലഭിക്കുന്നു. എന്നാൽ 29 ശതമാനം വരുന്ന സമുദായത്തിന് ലഭിക്കുന്നത് 3 മുതൽ 9 ശതമാനം വരെ മാത്രമാണ്.

ഈഴവ/തീയ്യ/ബില്ലവ

സംവരണ ശതമാനം

പ്രൊഫഷണൽ ഡിഗ്രി - 9
ആർട്‌സ് ആൻഡ് സയൻസ് - 8
മെഡിക്കൽ പി.ജി. - 3
ഐ.​ടി.ഐ. - 9
ഡിപ്ലോമ - 9
ഹയർ സെക്കൻഡറി - 8
വി.എച്ച്.എസ്.സി. - 9

അനീതി​ വ്യക്തം

എയ്ഡഡ് , അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 65 ശതമാനവും മുന്നാക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലാണ്. മാനേജ്‌മെന്റ്, കമ്മ്യൂണി​റ്റി ക്വാട്ടകളിലായി ഈ സമുദായത്തിന് ഇതിലൂടെ 70 ശതമാനത്തിലധികം പങ്കാളിത്തം ലഭിക്കും. ഇതിന് പുറമെയാണ് സാമ്പത്തിക സംവരണം.

കഴിഞ്ഞ മെഡിക്കൽ പി.ജി. അഡ്മിഷനിൽ നടപ്പാക്കിയ സാമ്പത്തിക സംവരണം നീതിരാഹിത്യം പ്രകടമാക്കുന്നു. 5 ശതമാനത്തോളം വരുന്ന മുന്നാക്ക സമുദായത്തിന് 10 ശതമാനം സംവരണം നൽകുമ്പോൾ 29 ശതമാനം വരുന്ന ഈഴവ/തീയ്യ/ബില്ലവ സമുദായത്തിന് ലഭിക്കുന്നത് 3 ശതമാനമാണ്.ഗവ.മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. അഡ്മിഷനുകൾക്ക് സാമ്പത്തിക സംവരണത്തിന് , മ​റ്റ് മേഖലകളിലേക്ക് മാ​റ്റി വയ്ക്കപ്പെട്ട സീ​റ്റുകളുടെ എണ്ണം കിഴിവു ചെയ്യാതെ മൊത്തം സീ​റ്റുകളിൽ 10 ശതമാനം മാ​റ്റി വയ്ക്കുന്നു. എന്നാൽ പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്ന സംവരണത്തിന് എണ്ണം നിശ്ചയിക്കുന്നതിൽ ഈ മാനദണ്ഡം അനുവർത്തിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

യു.​ഡി.​എ​ഫ് ​ന​യം
വ്യ​ക്ത​മാ​ക്ക​ണം

ആ​ല​പ്പു​ഴ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തൊ​ഴി​ൽ,​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ക​ലി​ൽ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ഉ​ത്ത​ര​വായമു​ന്നാ​ക്ക​ ​സം​വ​ര​ണം​ ​സം​ബ​ന്ധി​ച്ച് ​റി​ച്ച് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റും​ ​ന​യം​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൗ​ൺ​സി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
യു.​ഡി.​എ​ഫി​ലെ​ ​പ്ര​ബ​ല​ ​ക​ക്ഷി​യാ​യ​ ​മു​സ്ലീം​ ​ലീ​ഗ് ​മു​ന്നാ​ക്ക​ ​സം​വ​ര​ണ​ത്തെ​ ​എ​തി​ർ​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​യോ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ക​ണി​ച്ചു​കു​ള​ങ്ങ​ര​ ​ക​ര​പ്പു​റം​ ​റ​സി​ഡ​ൻ​സി​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​എ​ൻ.​സോ​മ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി,​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​അ​ര​യാ​ക്ക​ണ്ടി​ ​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.