ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം തകഴി കളത്തിൽ പാലം 4073 - നമ്പർ ശാഖയുടെ വക ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിൽ നിന്നും എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ഏറ്റെടുത്തു. സ്കൂളിൻ്റെ ഭരണച്ചുമതല ഏറ്റെടുത്തു കൊണ്ടുള്ള പ്രഖ്യാപനം സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. സുപ്രമോദത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ എൻ .എൻ .മോഹൻദാസ് ഭദ്രദീപം പ്രകാശനം നടത്തി .ജോയിന്റ് കൺവീനർ എ .ജി .സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി പ്രമോദ് സ്വാഗതം പറഞ്ഞു. വി .പി. സുജീന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വിജയൻ വേണാട്ടു ശ്ശേരി, പി .ടി .എ പ്രസിഡന്റ് അനില ബിനീഷ് ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുധീർ, സുവർണ്ണൻ, ആശ ഓമനക്കുട്ടൻ കൃഷ്ണകുമാർ കളത്തിൽ എന്നിവർ സംസാരിച്ചു.