
അമ്പലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചു വന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം കണക്കപ്പള്ളി വേലിക്കകത്ത് സുധീർ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ അയൽവാസി ഭക്ഷണവുമായി ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ . പിതാവ് :പരേതനായ സുലൈമാൻ. മാതാവ് :ആബിദ . സഹോദരങ്ങൾ: സിയാദ്, ബഷീർ, ഷമീർ.