മുതുകുളം:മുതുകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാംവാർഡിലെ 103ാം നമ്പർ അങ്കണവാടി കെട്ടിടം വിജയദശമി നാളിൽ നാടിനു സമർപ്പിച്ചു .

. കെ സി വേണുഗോപാൽ എം പി യുടെ പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.ജില്ലാപഞ്ചായത്തംഗം ബബിത ജയൻ ഉദ്ഘാടനം നിർവഹിച്ചു . പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ. ദാസൻ അധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രക്കുറുപ്പ് , രാജഗോപാൽ, ശ്യാമള ആർ, ജഗദമ്മ ടി, രമണിയമ്മ, ജയശ്രീ എസ്, ഗോപാലകൃഷ്ണൻ കെ, സുധിലാൽ എന്നിവർ സംസാരിച്ചു