മാവേലി​ക്കര : അശാസ്ത്രീയമായ സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി​.പി​ യോഗം ടി​.കെ.മാധവൻ സ്മാരക മാവേലി​ക്കര യൂണി​യന്റെ നേതൃത്വത്തി​ൽ ഒരു ദിവസം മുഴുവൻ നീളുന്ന നിൽപ്പു സമരം നടത്തും. ഇന്ന് രാവിലെ 10ന് സമരം അഡ്മിനിസ്ടേറ്റിവ് കമ്മറ്റി കൺവീനർ ഡോ.എ.വി​. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. അഡ് മിനിസ്ട്രേറ്റിവ് കമ്മറ്റി ജോയി​ന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര,രാജൻ ഡ്രീംസ്, കമ്മി​റ്റി അംഗങ്ങളായ വിനു ധർമരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സമരത്തിന് നേതൃത്വം കൊടുക്കും, യൂത്ത്മൂവ്മെന്റ്, വനിതാസംഘം പ്രവർത്തകർ ,മേഖല ഭാരവാഹികൾ,, ശാഖാ യോഗം ഭാരവാഹികൾ തുടങ്ങിയവർ കൊവി​ഡ് മാനദണ്ഡം പാലി​ച്ച് നടക്കുന്ന സമരത്തിൽ പങ്കെടുക്കും.