
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ നടത്തിയ നവരാത്രി പൂജയും സംഗീതോത്സവവും സമാപിച്ചു. വിജയദശമി ദിനമായിരുന്ന ഇന്നലെ വിദ്യാരംഭച്ചടങ്ങുകൾക്ക് പുറപ്പെടാ മേൽശാന്തി കെ.എസ്.വിജയൻ നേതൃത്വം നൽകി. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ എല്ലാ വർഷവും നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്, ചികിത്സ, സാമ്പത്തിക സഹായ വിതരണ സമ്മേളനം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.സുനിൽ ഉദ്ഘാടനം ചെയ്തു. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.രാജേഷ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ.സെക്രട്ടറി എം.മനോജ് കുമാർ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ക്ഷേത്രത്തിലേക്ക് പുതിയ സി.സി.ടി.വി സംവിധാനം പേള കുത്തിയോട്ട കലാക്ഷേത്രയ്ക്ക് വേണ്ടി കുത്തിയോട്ടം ആശാൻ വിജയരാഘവക്കുറുപ്പ് കൈമാറി.