പൂച്ചാക്കൽ: ജലജീവൻ മിഷൻ പദ്ധതിയുടെ തൈക്കാട്ടുശേരി പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ശാന്തമ്മ പ്രകാശൻ. നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. ആർ പുഷ്കരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വിമൽ രവീന്ദ്രൻ, കെ.സി വിനോദ് കുമാർ, അസി. എക്സിക്യൂട്ടീവ് എൻജി​നീയർ കെ.കെ ചന്ദ്രദാസ്, അസി.എൻജി​നി​യർ സിന്ധു സുരേഷ്, ഓവർസിയർ ശ്രീജ ജി.ഉണ്ണി, എസ്.സോജിത്ത് എന്നിവർ സംസാരിച്ചു.