
കുട്ടനാട്: കുടുംബവീടിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ പഴയകെട്ടിടം പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞുവീണു വീട്ടമ്മ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് ഒമ്പതാം വാർഡ് തൈപ്പറമ്പിൽ സിബിച്ചന്റെ ഭാര്യ പ്രഭാവതി (44)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. തൊണ്ണൂറിൻചിറയിലുള്ള കുടുംബവീട്ടിൽഎത്തിയ പ്രഭാവതി അവിടെ ഉപയോഗശൂന്യമായി നിലനിന്നിരുന്നപഴയ വീട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചുനീക്കാൻശ്രമിക്കുന്നതിനിടെ ഭിത്തിയുടെ ഇഷ്ടികയൊന്നാകെ ശരീരത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു അടുത്തുണ്ടായിരുന്ന മകൾ സ്വർണ്ണമ്മ നിലവിളിച്ച് ഒച്ചയുണ്ടാക്കിയത് കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് അരയ്ക്ക് താഴേക്ക് ഇഷ്ടികകൂമ്പാരത്തിനടിയിൽപ്പെട്ടുപോയ പ്രഭാവതിയെ പുറത്തെടുത്തത്. ഉടനെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. പ്രസീത സിജിത് എന്നിവരാണ് മറ്റു മക്കൾ.