scholarship

കുട്ടനാട് : എസ്.എൻ.ഡി.പിയോഗം 772ാം നമ്പർ കിടങ്ങറ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ, എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ശാഖ പ്രസിഡന്റ് ഡി വിജയകുമാർ, വൈസ് പ്രസിഡന്റ് ജി സുനിലാൽ, സെക്രട്ടറി സി പി മുരളി എന്നിവർ ചേർന്നു നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ കമ്മറ്റിയംഗം ജി സൂരജ്, മാനേജിംഗ് കമ്മറ്റിയംഗം നിധിൻ ശങ്കർ, വനിതാസംഘം പ്രസിഡന്റ് ബിജിമോൾ ധനഞ്ജയൻ, സെക്രട്ടറി അനിതാ സുരേഷ് ,രവിവാരപാഠശാല അദ്ധ്യാപിക അജിതമ്മ സതീശൻ തുടങ്ങിയവർ പങ്കെടുത്തു