a

മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ ഗുരുകുല വാർഷകവും വിദ്യാരംഭവും നടത്തി. ഗുരുകുലത്തിൽ രാവിലെ പുജയെടുപ്പും വിദ്യാരംഭവും നടന്നു. ഗുരുകുല വാർഷകത്തിന്റെ ഭാഗമായി സേവാശ്രമത്തിൽ ഹവനം, ഗുരുപൂജ, ഗുരുവന്ദനം, സ്തോത്രസമർപ്പണം, സർഗവേദി, സ്നേഹസദ്യ എന്നിവ നടത്തി. തുടർന്ന് നടന്ന സമ്മേളനം എഴുത്തുകാരി ചേലപ്പള്ളിൽ ലേഖാബാബുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാശ്രമം സമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. സേവാശ്രമാചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതജ്ഞൻ ഗംഗാധരൻ മാസ്റ്റർ, സേവാസമിതി വൈസ് പ്രസിഡന്റ് അനിൽ.കെ.ശിവരാജ്, റിട്ട.സംഗീത അദ്ധ്യാപിക അമ്പി​ളി രാജേന്ദ്രൻ, റിട്ട.അധ്യാപിക സുധ കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.