ആലപ്പുഴ ബൈപ്പാസ് ജംഗ്ഷൻ നവീകരണവുമായി ബന്ധപ്പെട്ട പ്രോജക്ട് ഏരിയകളായ കളർകോട്, കൊമ്മാടി, എന്നിവിടങ്ങളിൽ ജോലികൾ നടക്കുന്നതിനാൽ ഇവിടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്കിംഗ് പാടില്ലെന്ന് ദേശീയപാത എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ബൈപ്പാസിന്റെ നവീകരണ പ്രവൃത്തികളിൽ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള പാർക്കിംഗിനെതിരെ ദേശീയപാത വിഭാഗം അസി. എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു. വ്യാപകമായ പരാതികൾ പൊതുമരാമത്ത് ദേശീയപാത വിഭാഗം ഓഫീസിലും ലഭിച്ചിട്ടുണ്ട്. വിശ്രമകേന്ദ്രങ്ങൾ എന്ന രീതിയിലാണ് ഭാരംകയറ്റിയ വാഹനങ്ങൾ പ്രോജക്ട് ഏരിയകളിൽ പാർക്ക് ചെയ്യുന്നത്. ഇത് അനുവദിക്കാനാകില്ല. പ്രോജക്ട് ഏരിയായിൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനം പ്രവേശിക്കാനാകാത്ത തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കരാറുകാരനെ അറിയിച്ചിട്ടുണ്ട്.