
മാന്നാർ: പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 118ാം ഓർമ്മപ്പെരുനാളിന് പരുമലയിൽ കൊടിയേറി. സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് കൊടിയേറ്റ് നിർവ്വഹിച്ചു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജർമാരായ ഡോ.എം.എസ്.യൂഹാനോൻ റമ്പാൻ, ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.